ഹാരി രാജകുമാരന്റെ വിവാഹത്തിന് മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ സെലിബ്രിറ്റിയുടെ വിശേഷമറിയാം

ഹാരി രാജകുമാരനും മേഘന്‍ മാര്‍ക്ക്ലെയും ഒന്നിക്കുമ്പോള്‍ അവരുടെ വിവാഹത്തിന് മേല്‍ നോട്ടം വഹിക്കുന്നത് ഒരു ഇന്ത്യക്കാരിയായിരിക്കും. അത് മറ്റാരുമല്ല ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയമായ പ്രിയങ്ക ചോപ്ര. വിവാഹത്തിന്റെ മൊത്തം കണ്ട്രോള്‍ പ്രിയങ്കക്കായിരിക്കും എന്നതാണ് വാര്‍ത്ത. മേഘന്റെ അടുത്ത സുഹൃത്തു ക്കളിലൊരാളാണ് പ്രിയങ്ക. മെയ് 19 നാണ് ഹരി രാജകുമാന്റെയും മേഘന്‍ മാരക്ക്ലെയും തമ്മിലുള്ള വിവാഹം.

ടൊറന്റോയില്‍ സ്യൂട്സിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയങ്ക ചോപ്രയും മേഘനെയും ആദ്യമായി കാണുന്നതും സുഹൃത്തുക്കളാവുന്നതും. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ തുടങ്ങി. ഹാരിയുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞയുടന്‍ മേഘന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബറില്‍ ഒരഭിമുഖത്തില്‍ മേഘനുവേണ്ടി പ്രിയങ്ക രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. എല്ലാവരും ഹാരിയുടെ കാമുകിയെന്ന നിലയ്ക്കാണ് മേഘനെ കാണുന്നതെന്നും അങ്ങനെയല്ല, മേഘന്റെ നേട്ടങ്ങളെ കാണാതെ പോകരുതെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം നിലയ്ക്ക് വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള മേഘന് ആ നിലയ്ക്കു നിലനില്‍ക്കാനും കഴിയും എന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം. പ്രിയങ്കയെ കൂടാതെ ടെന്നീസ് താരം സെറീന വില്യസും ചടങ്ങില്‍ മേഘന്റെ ബ്രൈഡ്‌മെയ്ഡായി ഒപ്പമുണ്ടാകുമെന്നാണ് സൂചന.