കിംഗ് ഖാൻ വരുന്നു; പത്താന്റെ ചിത്രീകരണം ആരംഭിച്ചു

സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന കിംഗ് ഖാൻ  ഷാരൂഖ് തിരിച്ചെത്തുന്നു.

താരം നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം പത്താന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈയിലെ യാഷ് രാജ് ഫിലിംസിന്റെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ചിത്രീകരണത്തിനായി പുതിയ  സിനിമയിൽ ഷാരൂഖാനോടൊപ്പം ജോൺ എബ്രഹാമും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ്‌ ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

യാഷ് രാജ് ഫില്മിസ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് പത്താൻ.

പത്താൻ ഒരു കംപ്ലീറ്റ് ഫൺ ആൻഡ് എന്റർടൈൻമെന്റ് ചിത്രമാണെന്നാണ് റിപ്പോർട്ട്.  2021- ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.