തോക്ക് ചൂണ്ടി, മാസ് ലുക്കില്‍ ദീപിക; പത്താന്‍, പുതിയ പോസ്റ്റര്‍ പുറത്ത്

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം എത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപിക പദുകോണാണ്. ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

തോക്ക് ചൂണ്ടി, മാസ് ലുക്കില്‍ നിൽക്കുന്ന ദീപികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. യശ് രാജ് ഫിലിംസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

View this post on Instagram

A post shared by Shah Rukh Khan (@iamsrk)

അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുക. നേരത്തെ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

ഷാറൂഖ് ഖാൻ, ദീപിക എന്നിവരെ കൂടാതെ ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഷൂട്ട് ചെയ്ത ചിത്രം ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിലാണ്. ചിത്രത്തിൽ സൽമാൻഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് ഷാറൂഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.