കൈയില്‍ സാനിറ്ററി പാഡുമായി ആമിര്‍ ഖാന്‍

അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന്റെ പ്രമോഷനായി പുതുമാര്‍ഗം തേടിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ട്വിങ്കിള്‍ ഖന്ന. പാഡ്മാന്‍ ചാലഞ്ച് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് ആരംഭിക്കുകയും തന്റെ സെലിബ്രിറ്റി സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുകയുമാണ് ട്വിങ്കിള്‍ ചെയ്തത്.

തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ ആമിര്‍ ഖാനെയാണ് ട്വിങ്കിള്‍ ഖന്ന ചാലഞ്ചിനായി ടാഗ് ചെയ്തത്. വെല്ലുവിളി സന്തോഷപൂര്‍വം ഏറ്റെടുത്ത ആമിര്‍ കൈയില്‍ സാനിറ്റഡി പാഡുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയാണ് ആമിര്‍ ചാലഞ്ച് ചെയ്തിരിക്കുന്നത്.

https://twitter.com/aamir_khan/status/959370480418525184

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാനില്‍ നായകന്‍ അക്ഷയ് കുമാറാണ്. എം. മുരുഗാനന്ദന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്.