''സഞ്ചരിക്കുന്ന മേക്കപ്പ് കടയോ?'' നിസാ ദേവ്ഗണ്ണിനെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ

സിനിമാതാരങ്ങളെ സ്‌നേഹിക്കുന്നത് പോലെ തന്നെ ട്രോളാനും ആരാധകര്‍ക്ക് മടിയില്ല. താരങ്ങളുടെ നേര്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളിലേക്കും സൈബര്‍ അറ്റാക്ക് ഉണ്ടാകാറുണ്ട്. ബോളിവുഡ് താരദമ്പതികള്‍ അജയ് ദേവ്ഗണിന്റെയും കാജോലിന്റെയും മകള്‍ നിസാ ദേവ്ഗണ്‍ ആണ് ഇപ്പോള്‍ നിരന്തരം ട്രോളുള്‍ക്കിരയാകുന്നത്.

16 വയസ് പ്രായമുള്ള നിസക്കെതിരെ ക്രൂരമായ ട്രോളുകളാണ് വരുന്നത്. നിസയുടെ സിമ്പിള്‍ ലുക്കിനെ ട്രോളിയതിന് ശേഷം ദീപാവലി ദിനത്തിലെ ലുക്കിനെയാണ് നെറ്റിസണ്‍സ് ഇപ്പോള്‍ ട്രോളികൊണ്ടിരിക്കുന്നത്. പീച്ച് ലഹങ്കയില്‍ സുന്ദരിയായി എത്തിയ നിസയെ “”സഞ്ചരിക്കുന്ന മേക്കപ്പ് കട””എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Kajol

“”കാണുമ്പോള്‍ പ്ലാസ്റ്റിക് പോലുണ്ട്, പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ ഇതിനെയും നിരോധിക്കണം””, “”മൂക്കിനെന്തോ ചെയ്തിട്ടുണ്ട്””, “”മേക്ക് അപ്പ് പൊളിഞ്ഞ് വീഴാന്‍ തുടങ്ങി”” എന്നൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. നേരത്തെയും നിരവധി മോശമായ കമന്റുകള്‍ നിസക്കെതിരെ വന്നിരുന്നു. മകള്‍ ചെറിയ കുട്ടിയാണെന്നും തന്നെ ജഡ്ജ് ചെയ്താല്‍ മതിയെന്നും പറഞ്ഞ്  അജയ് ദേവ്ഗണ്‍ മുമ്പ് രംഗത്തെത്തിയിരുന്നു.

Nysa troll

https://www.instagram.com/p/B4IbB5sg_Ad/?utm_source=ig_embed