'പുരുഷന്മാര്‍ ഏഴ് ചുവട്‌ പിന്നിലേക്ക് പോയി'; മീ ടൂ മൂവ്‌മെന്റ് കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് കാജോല്‍

മീ ടൂ മൂവ്‌മെന്റ് കൊണ്ടുവന്ന മാറ്റത്തെ കുറിച്ച് സംസാരിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോല്‍. പുരുഷന്മാരുടെ ദൈനംദിന ഇടപെടലുകളില്‍ കാര്യമായ മാറ്റം മീ ടൂ മൂവ്‌മെന്റ് കൊണ്ടുവന്നു എന്ന് കാജോല്‍ പറഞ്ഞു. ആദ്യ ഷോര്‍ട്ട് ഫിലിമായ “ദേവി”യുടെ സ്‌ക്രീനിംഗ് വേളയിലായിരുന്നു കാജോലിന്റെ പ്രതികരണം.

“”ഇത് ഫിലിം സെറ്റുകളില്‍ മാത്രമല്ല, മീ ടൂ മൂവ്‌മെന്റ് ധാരാളം ആളുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു, പുരുഷന്മാര്‍ ഏഴ് ചുവട്‌
പിന്നോട്ട് പോയിട്ടുണ്ട്. നല്ലതോ ചീത്തയോ എന്നതിലുപരി, ഒരു സെറ്റിലായാലും ഓഫീസിലായാലും എല്ലാവരുടേയും ദൈനംദിന ഇടപെടലുകളില്‍ വളരെയധികം ചിന്തിക്കേണ്ടതുണ്ട്”” എന്ന് കാജോല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read more

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് പുരുഷന്മാരെ ബോദ്ധ്യപ്പെടുത്താന്‍ മീ ടൂ മൂവ്‌മെന്റിന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി ശ്രുതിഹാസനും അഭിപ്രായപ്പെട്ടു. പ്രിയങ്ക ബാനര്‍ജി സംവിധാനം ചെയ്ത ദേവിയില്‍ കാജോല്‍, നേഹ ധൂപിയ, ശ്രുതിഹാസന്‍, നീന കുല്‍ക്കര്‍ണി, മുക്ത ബാര്‍വെ, സന്ധ്യ മത്രെ, രമ ജോഷി, ശിവാനി രഘുവാശി, യശസ്വിനി ദയാമ എന്നീ 9 നടിമാരാണ് വേഷമിടുന്നത്.