തന്റെ വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ലെന്ന് ദീപിക പദുകോൺ

തന്റെ വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ലെന്ന് ദീപിക പദുകോൺ. പെട്ടന്നുള്ള വിവാഹമൊന്നും തനിക്ക് താത്പര്യമില്ലെന്നും വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും ദീപിക വ്യക്തമാക്കി.

എന്നാൽ വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ ഇല്ലെങ്കിലും തന്റെ വിവാഹത്തിൽ ഒരു ബോളിവുഡ് താരത്തെ മാത്രം ക്ഷണിക്കില്ലെന്ന് ദീപിക കൂട്ടിച്ചേർത്തു. വോഗ് ബിഎഫ്എഫിനു നൽകിയ അഭിമുഖത്തിലായിരുന്നു ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ വിവാഹത്തിന് കത്രീന കെയ്ഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. അതേസമയം, ദീപിക-രൺവീർ സിങ് വിവാഹത്തെക്കുറിച്ച് പല വാർത്തകളും പുറത്തുവരുമ്പോഴും അതിനോടെല്ലാം മുഖം തിരിക്കുകയാണ് ദീപിക. ബോളിവുഡിൽ ദീപികയും കത്രീനയും തമ്മിൽ അത്ര നല്ല അടുപ്പത്തിലല്ലെന്ന് പലർക്കും അറിയാം.

ദീപികയുടെ മുൻകാമുകൻ രൺബീർ കപൂർ കത്രീന കെയ്ഫുമായി അടുത്തതാണ് ഇരുവരും തമ്മിൽ തെറ്റാൻ കാരണമായത്.ഈ സംഭവമാണ് ദീപികയ്ക്ക് കത്രീനയോടുളള ദേഷ്യത്തിന് വീര്യം കൂട്ടിയതെന്നും ചിലർ പറയുന്നുണ്ട്.