'കോവിഡ് വായുവിലൂടെ സഞ്ചരിക്കും, എട്ട് മണിക്കൂര്‍ അന്തരീക്ഷത്തില്‍ തുടരും': എന്നാണ് ഈ പേടിസ്വപ്‌നം അവസാനിക്കുകയെന്ന് മലൈക അറോറ

കോവിഡ് 19 വായുവിലൂടെ പകരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നടി മലൈക അറോറ. കോവിഡ് വായുവിലൂടെ സഞ്ചരിക്കും, 8 മണിക്കൂര്‍ അന്തരീക്ഷത്തില്‍ തുടരും. അതുകൊണ്ട് നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം എന്ന വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് മലൈക തന്റെ ആശങ്കകള്‍ അറിയിക്കുന്നത്.

എപ്പോഴാണ് ഈ പേടി സ്വപ്‌നം അവസാനിക്കുക എന്നാണ് മലൈക കുറിച്ചിരിക്കുന്നത്. നേരത്തെ മലൈക താമസിക്കുന്ന ഫ്‌ളാറ്റില്‍ ഒരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ബില്‍ഡിംഗ് അടച്ച് സീല്‍ ചെയ്തിരുന്നു. മകന്‍ അര്‍ഹാനോടൊപ്പമാണ് മലൈക കോവിഡ് ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്.

Malaika Arora posted this as one of her Instagram stories.

മാതാപിതാക്കളെയും സഹോദരിയെയും മിസ് ചെയ്യുന്നുവെന്ന പോസ്റ്റുകള്‍ മലൈക സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. വര്‍ക്കൗട്ട്, പാചക വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പാചകം, വൃത്തിയാക്കല്‍, വര്‍ക്കൗട്ട്, പൊസീറ്റീവായി തുടരുക, ഉറക്കം, കുടുംബം, റിപീറ്റ് എന്നാണ് അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അതേസമയം, നടന്‍ അര്‍ജുന്‍ കപൂറുമായുള്ള വിവാഹം കോവിഡ് മൂലം മാറ്റിവെച്ചതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ മാറി എല്ലാം പഴയതു പോലെയാകുന്നതോടെ വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.