ദ്രൗപദിയുടെ 'മഹാഭാരത'ത്തില്‍ അര്‍ജുനനായി മഹേഷ് ബാബു?

ദ്രൗപദിയുടെ വീക്ഷണകോണില്‍ നിന്നുള്ള കഥയായ് ഒരുക്കുന്ന “മഹാഭാരത”ത്തില്‍ അര്‍ജുനനായി തെലുങ്ക് താരം മഹേഷ് ബാബു എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ നായക വേഷത്തിലേക്ക് മഹേഷ് ബാബുവിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരി ചിത്ര ബാനര്‍ജി ദിവാകരുണിയുടെ “ദ പാലസ് ഓഫ് ഇല്ല്യൂഷ്ന്‍സ്” എന്ന വിഖ്യാതമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ദ്രൗപദിയുടെ കാഴ്ചപ്പാടില്‍ മഹാഭാരതത്തെ നോക്കിക്കാണുന്ന നോവലാണ് ദ പാലസ് ഓഫ് ഇല്യൂഷന്‍സ്.

Read more

ദ്രൗപദിയുടെ വേഷം അവതരിപ്പിക്കുന്നതില്‍ ത്രില്ലും അഭിമാനവുമുണ്ടെന്നും ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായ ദ്രൗപദിയുടെ വേഷം “റോള്‍ ഓഫ് ലൈഫ്‌ടൈം” ആയി കരുതുന്നുവെന്നും ദീപിക പറഞ്ഞിരുന്നു. ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ പേരും ചിത്രത്തിനായി ഉയരുന്നുണ്ട്.