പി.ടി ഉഷയായി കത്രീന കൈഫ്; കാസ്റ്റിംഗിന് എതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അഭിമാനതാരം പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുകയാണ്. നടി കത്രീന കൈഫാണ് ഉഷയായി വെള്ളിത്തിരയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാസ്റ്റിംഗിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പി.ടി ഉഷയുടെ കഥ പറയുന്ന ചിത്രത്തില്‍ എങ്ങിനെയാണ് കത്രീന യോജിക്കുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Read more

പ്രിയങ്കാ ചോപ്രയോ ദീപിക പദുകോണോ ആയിരിക്കും പി.ടി ഉഷയെ അവതരിപ്പിക്കുകയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സംവിധായികയും തിരക്കഥാകൃത്തുമായ രേവതി എസ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എ.ആര്‍.റഹമാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.