ആദ്യം പ്രണയം തോന്നിയത് ഈ നടനോട്, അദ്ദേഹത്തെ കാണാന്‍ മാത്രം ആ ചിത്രം നിരവധി തവണ കണ്ടു; തുറന്നു പറഞ്ഞ് കരീന കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും കരീനയെ തേടി നിരവധി ചിത്രങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന. താന്‍ വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സിലാണ് കരീന തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

1990- ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലെ നായകന്‍ രാഹുല്‍ റോയാണ് ആദ്യമായി കരീനയുടെ മനസ്സില്‍ കയറിയത്. റിയാലിറ്റി ഷോയുടെ അവതാരകന്‍ കരണ്‍ വാഹി ആദ്യത്തെ ക്രഷിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അരുണ്‍ റോയോടുണ്ടായിരുന്ന ആരാധന താരം തുറന്നു പറഞ്ഞത്. രാഹുലിന്റെ വലിയ ആരാധികയായിരുന്നു താനെന്നും അദ്ദേഹത്തെ കാണുന്നതിന് വേണ്ടി മാത്രം എട്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ആഷിഖി കണ്ടെന്നും കരീന പറഞ്ഞു.

Image result for rahul roy

സിനിമയ്ക്ക് പുറമേ കരീന ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവമാവുകയാണ്. ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജായി എത്തുന്ന അവര്‍ക്ക് ഷോയുടെ ഓരോ എപ്പിസോഡിനും പ്രതിഫലം മൂന്നു കോടി രൂപയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്ഷയ് കുമാര്‍ ചിത്രം ഗുഡ് ന്യൂസാണ് കരീന അഭിനയിക്കുന്ന പുതിയ ചിത്രം.