സൗന്ദര്യത്തിന്റെ രഹസ്യം താമര; കരീനയുടെ സൂപ്പര്‍ ഹോട്ട് ലുക്കിന്റെ പിന്നില്‍...

ബോളിവുഡ് സുന്ദരി കരീന കപൂര്‍ എപ്പോഴും ഫിറ്റാണ്. ഗര്‍ഭിണി ആയിരിക്കെ പെട്ടെന്ന് വണ്ണം വച്ചെങ്കിലും അമ്മയായതിന് ശേഷം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് താരം. 38ാമത്തെ വയസിലും ഫിഗര്‍ സുക്ഷിക്കുന്ന കരീനയുടെ ഫിറ്റ്‌നസിന്റെ രഹസ്യം താമരയാണ്. വെറും താമരയല്ല, താമര വിത്തുകളാണ് ഹൈലൈറ്റ്.

കലോറി കുറഞ്ഞ ധാരാളം നാരുകളടങ്ങിയ താമര വിത്തുകള്‍ കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുകയും കുറേ സമയത്തേക്ക് വയര്‍ ഫുള്ളാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. മഗ്നേഷ്യവും നാരുകളുമടങ്ങിയ ഇവ ഹൃദയാരോഗ്യത്തിനും പ്രായം കുറക്കുന്നതിനും മികച്ചതാണ്.

Image result for kareena kapoor eating lotus nuts

Read more

“വീരേ ദി വെഡ്ഡിങ്” എന്ന ചിത്രത്തിന് പിന്നാലെ “ഗുഡ് ന്യൂസ്”, “അഗ്രേസി മീഡിയം” എന്നിവയാണ് കരീനയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഡാന്‍സ് റിയാലിറ്റി ഷോയിലെ ജഡ്ജായ കരീനയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ഷോക്കിടെയാണ് ചര്‍ച്ചയായത്.