ദുഖിതരായ ആളുകളാണ് എന്റെ ലൈംഗികതയിലും ഫാഷന്‍ ചോയ്‌സുകളിലും സ്വജനപക്ഷപാതം ആരോപിക്കുന്നത്: കരണ്‍ ജോഹര്‍

ബോളിവുഡിലെ “”സ്വജനപക്ഷപാതത്തിന്റെ പതാക വാഹകന്‍”” ആണ് താനെന്ന് വിശ്വസിക്കുന്നവര്‍ക്കെതിരെ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. കൂടാതെ “ദോസ്താന 2″വില്‍ നായകനായി ലക്ഷ്യ എന്ന പുതുമുഖ താരത്തെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് വ്യക്തിപരമായോ ചലച്ചിത്രപരമായോ അല്ലെന്ന് കരണ്‍ ജോഹര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകവാഹകനാണ് താനെന്നത് ശരിയല്ല. അങ്ങനെ പറയുന്നവരെ എതിര്‍ക്കുന്നത് ഞാന്‍ നിര്‍ത്തി. അത് അവരുടെ ്ഭിപ്രായമാണ്. എന്റെ ജോലി മാത്രം ചെയ്യുന്ന ഒരു വ്യക്തി മാത്രമാണ് ഞാന്‍. നമ്മള്‍ ഒരോരുത്തര്‍ക്കും അഭിമുഖീകരിക്കാന്‍ നമ്മളുടേതായ പ്രശ്‌നങ്ങളുണ്ട്”” എന്നാണ് കരണ്‍ പറയുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി എന്റെ കഠിനാധ്വാനത്തെയും ആത്മാര്‍ത്ഥതയെയും ന്യായീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലക്ഷ്യ കഴിവുള്ള, കഠിനാധ്വാനിയായ, ആത്മാര്‍ത്ഥമായ കലാകാരനാണ്. ടെലിവിഷനില്‍ വന്ന താരത്തിന്റെ സിനിമാ അരങ്ങേറ്റമാണ്”” എന്നും കരണ്‍ പറയുന്നു.