'നാല് വര്‍ഷം തെറാപ്പി ചെയ്യുമ്പോഴും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല'; തുറന്നു പറഞ്ഞ് കരണ്‍ ജോഹര്‍

നാല് വര്‍ഷത്തോളം നേരിട്ട മാനസിക സമ്മര്‍ദ്ദത്ത കുറിച്ച് പറഞ്ഞ് സംവിധായകനും നിര്‍മ്മാതവുമായ കരണ്‍ ജോഹര്‍. മൂന്നോ നാലോ വര്‍ഷം തെറാപ്പി ചെയ്യുമ്പോഴും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല. എപ്പോള്‍ വേണമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ വീണ്ടും ഉര്‍ന്നു വരാം എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് കരണ്‍ ജോഹര്‍ പറയുന്നു.

തന്റെ ഡോക്ടറോട് ഇതിനെ കുറിച്ച് സംസാരിച്ചു. നിങ്ങള്‍ മനസില്‍ എല്ലാം ആഴത്തില്‍ പരിശോധിച്ച് ക്ലിയര്‍ ചെയ്യുന്നുണ്ട് എന്നാണ് സ്വയം കരുതുന്നത്. തൊലിക്കട്ടിയുള്ള ആളാണെന്ന് സ്വയം വിചാരിക്കുന്നു. പക്ഷെ ഏതെങ്കിലും ഒരു സമയത്ത് ഇതെല്ലാം ഉയര്‍ന്ന് വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പിന്നീടാണ് താന്‍ ഇതിനെ കുറിച്ച് ആളുകളോട് തുറന്ന് പറഞ്ഞത്. മൂന്നോ നാലോ വര്‍ഷം തെറാപ്പി ചെയ്യുമ്പോഴും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. അതേസമയം, തന്റെ സെക്ഷാലിറ്റിയെ പറ്റി ഇപ്പോള്‍ ആശങ്കപ്പെടുന്നില്ലെന്നും കരണ്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല. എന്നാല്‍ തന്റെ കുട്ടികള്‍ അതിനിരയാവുന്നത് അംഗീകരിക്കാനാവില്ലെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കരണ്‍ ആത്മകഥയായ ഏന്‍ അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന പുസ്തകത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

Read more

‘റോക്കി ഓര്‍ റാമി കീ പ്രേം കഹാനി’ ആണ് കരണിന്റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരണിന്റെ സംവിധാനത്തില്‍ സിനിമ ഇറങ്ങുന്നത്. സിനിമ നിര്‍മ്മിക്കുന്നതും കരണ്‍ തന്നെയാണ്. ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.