കങ്കണ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു

കങ്കണ റാവത്ത് ചരിത്രവനിത ഝാന്‍സി റാണിയായി വേഷമിടുന്ന ചിത്രം “മണികര്‍ണ്ണിക” തീയേറ്ററുകളിലെത്താന്‍ വൈകും. ഏപ്രില്‍ 27ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഈ ചിത്രത്തിന്‌റെ വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കങ്കണ നായികയായി അടുത്തിടെ റിലീസ് ചെയ്ത സിമ്രന്‍,റംഗൂണ്‍ എന്നീ ചിത്രങ്ങള്‍ പരാജയമായിരുന്നു. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി ഈ ചരിത്രസിനിമ നേട്ടം കൊയ്‌തേക്കുമെന്നാണ് ആരാധകരുടേയും അണിയറ പ്രവര്‍ത്തകരുടെയും വിശ്വാസം.

അതേസമയം കങ്കണ കുടുംബത്തോടൊപ്പം ഹിമാലയത്തില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ക്രിഷ് സംവിധാനം ചെയ്യുന്ന മണികര്‍ണ്ണികയ്ക്ക് കങ്കണ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.