രണ്‍ബീര്‍ കപൂര്‍ ബലാത്സംഗവീരന്‍, ദീപിക സ്വയംപ്രഖ്യാപിത മനോരോഗി: കങ്കണ

നടന്‍ രണ്‍ബീര്‍ കപൂറിനും ദീപിക പദുക്കോണിനും എതിരെ ഗുരുതര ആരോപണങ്ങളുമായി നടി കങ്കണ റണൗട്ടിന്റെ സോഷ്യല്‍ മീഡിയ ടീം. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇരു താരങ്ങളെയും വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങള്‍ കങ്കണയുടെ ടീം പങ്കുവെച്ചത്.

രണ്‍ബീര്‍ ബലാത്സംഗവീരനും ദീപിക മനോരോഗിയാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ സിനിമാ പാരമ്പര്യമുള്ള അവരെ ആരും അങ്ങനെ വിളിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് ടീം ആരോപിക്കുന്നത്.

“”രണ്‍ബീര്‍ കപൂര്‍ ഒരു സീരിയല്‍ സ്‌കര്‍ട്ട് ചേസറാണ് (സ്ത്രീകള്‍ക്ക് പിറകെ നടക്കുന്നവന്‍) പക്ഷേ, ആരും അയാളെ പരസ്യമായി ലൈംഗികാതിക്രമം നടത്തുന്നവനെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും അവരെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാന്‍ തയ്യാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്നില്ല”” എന്നാണ് ട്വീറ്റ്.

kangana1

ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്. ഇതോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, ആദിത്യ ചോപ്ര എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ കങ്കണ ഉയര്‍ത്തിയിരുന്നു.

തപ്‌സി പന്നു, സ്വര ഭാസ്‌ക്കര്‍ എന്നിവര്‍ ഒന്നും മിണ്ടാതെ സിനിമാ പാരമ്പര്യമുള്ളവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ബി-ഗ്രേഡ് നടിമാരാണെന്നും കങ്കണ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ്, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവരെയും കങ്കണ വിമര്‍ശിച്ചു.