ഞാനില്ലായിരുന്നു എങ്കില്‍ ആ സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയേനെ: കങ്കണ റണാവത്ത്

കങ്കണ റണാവത്തും രാജ്കുമാര്‍ റാവും ഒന്നിച്ച “ജഡ്ജ്‌മെന്റല്‍ ഹേ ക്യാ” ബോക്‌സോഫിസില്‍ വലിയ തരംഗം സൃഷ്ടിക്കാതെ കടന്ന് പോയി. എന്നാല്‍ താന്‍ ഇല്ലായിരുന്നെങ്കില്‍ ആ സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയേനെ എന്നാണ് കങ്കണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

കങ്കണയും ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ജഡ്ജ്‌മെന്റലിന്റെ പ്രൊമോഷന്‍ പരിപാടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഒരു നിര്‍മ്മാതാവ് ആയാല്‍ എങ്ങനെയുള്ള സിനിമ എടുക്കുമെന്ന ചോദ്യത്തിനാണ് കങ്കണ ജഡ്ജ്‌മെന്റലിന്റെ പരാജയം തുറന്ന് പറഞ്ഞത്.

Image result for judgemental hai kya

താന്‍ നിര്‍മ്മാതാവ് ആയാല്‍ ആദ്യം തന്നെ ചെറിയ സിനിമകള്‍ എടുക്കും. അതിന് ശേഷം മാത്രമേ വലിയ സിനിമകള്‍ എടുക്കുകയുള്ളു എന്നും കങ്കണ പറഞ്ഞു. അശ്വിനി അയ്യര്‍ തിവാരി ഒരുക്കുന്ന “പങ്ക” ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം.