കോവിഡ് 19: നിസയെ സിങ്കപ്പൂരില്‍ നിന്നും തിരിച്ചു കൊണ്ടുവന്ന് കാജോള്‍

കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ മകള്‍ നിസയെ സിങ്കപ്പൂരില്‍ നിന്നും തിരിച്ചുകൊണ്ടുവന്ന് കാജോള്‍. സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന നിസയെ ബുധനാഴ്ച കാജോള്‍ കൂട്ടികൊണ്ടുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടനില്‍ പഠിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. ലണ്ടനില്‍ കുടുങ്ങിപ്പോയ ബാബില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് എത്തിയത്. കൊറോണയുടെ സാഹചര്യത്തില്‍ സിനിമാ ഷൂട്ടിംഗുകളൊക്കെ നിര്‍ത്തി വച്ചിരിക്കുകയാണ്.

195 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ആഗോളതലത്തില്‍ 236,920 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,048 മരണം സംഭവിച്ചു. 88,465 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയിട്ടുള്ളത്.