'കൂടെ പോരുന്നോ'; പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറെ ഞെട്ടിച്ച് ജാന്‍വിയുടെ ചോദ്യം- വീഡിയോ

ബോളിവുഡിന് ജാന്‍വി കപൂര്‍ എന്നാല്‍ പ്രതീക്ഷകളാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ എന്നതാണ് ഇതിനു കാരണം. എന്നാല്‍ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം ധടക്കില്‍ തരക്കേടില്ലാത്ത പ്രകടനം മാത്രമാണ് ജാന്‍വി കാഴ്ച വെച്ചതെന്നാണ് നിരൂപകരുടെ അഭിപ്രായം. എന്നാല്‍ ഫാഷന്‍ ലോകത്ത് ജാന്‍വി സൂപ്പര്‍ താരമാണ്. പാര്‍ട്ടികള്‍, അവാര്‍ഡ് നിശകള്‍, ജിം, ഷോപ്പിംഗ് എന്നിങ്ങനെ എവിടെ പ്രത്യക്ഷപ്പെട്ടാലും ജാന്‍വിയുടെ ഫാഷന്‍ സെന്‍സ് കൈയടി നേടും. ഒപ്പം ജാന്‍വിയ്ക്ക് പിന്നാലെ നിരവധി പാപ്പരാസികളുമുണ്ട്.

തന്നെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറോട് മനോഹരമായ ചിരിയോടെ ജാന്‍വി തൊടുത്ത വാക്കുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സലൂണില്‍ നിന്ന് ഇറങ്ങി വരുന്ന ജാന്‍വിയെയാണ് വീഡിയോയില്‍ കാണുന്നത്. താരം നടന്ന് വന്ന് കാറില്‍ വന്ന് കേറുന്നത് വരെ ഒരു ഫോട്ടോഗ്രാഫര്‍മാര്‍ ജാന്‍വിയെ പിന്തുടരുന്നുണ്ട്.

https://www.instagram.com/p/B2lnRomn1h7/?utm_source=ig_web_copy_link

കാറിനു സമീപം വരെ തന്നെ പിന്തുടര്‍ന്നപ്പോള്‍ “ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ” എന്നായി ജാന്‍വി. താരം ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്ക് നല്ലൊരു ചിരിയും ജാന്‍വി സമ്മാനിച്ചു. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.