ഇനിയും ഒന്നാകാം മക്കള്‍ക്കു വേണ്ടി; ഹൃത്വിക്കും സൂസെയ്‌നും വീണ്ടും വിവാഹത്തിനൊരുങ്ങുന്നു?

താരങ്ങളുടെ പ്രണയവും,ആഢംബര വിവാഹവും ,അത് കഴിഞ്ഞുള്ള വേര്‍പിരിയലും ബോളിവുഡിന് പുത്തരിയല്ല.എന്നാല്‍ ബോളിവുഡ് ഏറ്റവും സന്തോഷിച്ച വിവാഹവും, വിഷമിപ്പിച്ച വേര്‍പിരിയലും ഹൃത്വിക്- സൂസെയ്ന്‍ ദമ്പതികളുടെതായിരുന്നു. ഇപ്പോള്‍ ബോളിവുഡ് വീണ്ടും സന്തോഷിക്കാനൊരുങ്ങുന്നുവെന്നാണ് സൂചന. അതിന് കാരണം വീണ്ടും ഹൃത്വിക്കും സൂസെയ്‌നും ഒന്നാകുന്നു എന്നതാണ്.അവര്‍ വീണ്ടും ഒരുമിക്കാനുള്ള തീരുമാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

12 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2013 ല്‍ വിവാഹമോചിതരായപ്പോഴും മക്കള്‍ക്കുവേണ്ടി നല്ല സുഹൃത്തുക്കളായി കഴിയുകയായിരുന്നു ഹൃത്വിക്കും സൂസെയ്‌നും. എന്നാല്‍ ഇപ്പോള്‍ മക്കളായ ഹിദാനും ഹ്രിഹാനും വേണ്ടി തെറ്റുകള്‍ ഏറ്റുപറഞ്ഞ് പുതിയ ജീവിതത്തിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അടുത്തിടെ നടന്ന അഭിമുഖത്തില്‍ ഹൃത്വിക് പുനര്‍വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.എന്നാല്‍ വ്യക്തമായ മറുപടികളൊന്നും നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഹൃത്വിക്കിന്റെ വീട്ടുകാര്‍ വിവാഹവാര്‍ത്ത നിഷേധിച്ചിരുന്നു. മക്കള്‍ക്കുവേണ്ടി ഒന്നിച്ചുകൂടുന്നതിനെ വിവാഹത്തിന്റെ തയ്യാറെടുപ്പായി കാണാനാകില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. പിന്നീട് സൂസെയ്‌നും വിവാഹവാര്‍ത്ത തള്ളിക്കളിഞ്ഞിരുന്നു. എന്നാല്‍ ഹൃത്വിക്- കങ്കണ പ്രശ്‌നം വന്നപ്പോള്‍ സൂസെയ്ന്‍ ഇടപെട്ടത് ശുഭസൂചകമായാണ് എല്ലാവരും നോക്കികാണുന്നത്.