ഹൃത്വിക് റോഷനു പിതാവ് രാകേഷ് റോഷന്റെ കിടിലന്‍ പിറന്നാള്‍ സമ്മാനം ; ക്രിഷ് 4 റിലീസ് തീയതി പ്രഖ്യാപിച്ചു

ബോളിവുഡ് താരം ഹൃത്വിക് റോഷനു പിതാവ് രാകേഷ് റോഷന്റെ കിടിലന്‍ പിറന്നാള്‍ സമ്മാനം. 44- ാം പിറന്നാള്‍ ആഘോഷിക്കുന്ന മകനു സമ്മാനവുമായി ആരാധകര്‍ കാത്തിരിക്കുന്ന ക്രിഷ് 4 ന്റെ റിലീസ് തീയതിയാണ് രാകേഷ് റോഷന്‍ പ്രഖ്യാപിച്ചത്. സിനിമ 2020-ലെ ക്രിസ്മസിനു റിലീസ് ചെയ്യുമെന്നാണ് രാകേഷ് റോഷന്‍ പ്രഖ്യാപിച്ചത്. ഈ വിവരം രാകേഷ് റോഷന്‍ ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്.

ഇന്നാണ് ക്രിഷ് -4ന്റെ റിലീസ് പ്രഖ്യാപിക്കുന്നതിനുള്ള ഏറ്റവും നല്ല ദിനം. 2020ലെ ക്രിസ്തുമസ് ദിനത്തില്‍ ക്രിഷ് – 4 റിലീസ് ചെയ്യും. ഇതു ഹൃത്വകിന്റെ പിറന്നാള്‍ പ്രമാണിച്ച് എല്ലാവര്‍ക്കും നല്‍കുന്ന സമ്മാനമാണെന്നു രാകേഷ് റോഷന്‍ അറിയിച്ചു.

കോയി മില്‍ ഗയാ, ക്രിഷ്, ക്രിഷ് 3 എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് ക്രിഷ് 4. 2006 ലാണ് പരമ്പരയിലെ ആദ്യ സിനിമ റിലീസ് ചെയ്തത്.