‘ബാഹുബലി’യെ ട്രോളി അക്ഷയ് കുമാര്‍, ഒപ്പം റാണാ ദഗുബതിയും; ഹൗസ്ഫുള്‍ 4 ട്രെയ്‌ലര്‍

Advertisement

ബോളിവുഡില്‍ മികച്ച വിജയം നേടിയ കോമഡി ചിത്രങ്ങളാണ് ‘ഹൗസ്ഫുള്‍’ സീരിസ് സിനിമകള്‍. ഹൗസ്ഫുള്‍ സീരിസിന്റെ നാലമാത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോമഡിയും പ്രണയവുമായി എത്തുന്ന ഹൗസ്ഫുള്‍ സിരീസുകളില്‍ നിന്നും വ്യത്യസ്തമായാണ് ‘ഹൗസ്ഫുള്‍ 4’ എത്തുന്നത്.

പുനര്‍ജന്മമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1419 മുതല്‍ 2019 വരെയുള്ള അറന്നൂറ് വര്‍ഷത്തെ പുനര്‍ജന്മവും കോമഡിയും കോര്‍ത്തിണക്കിയ ഫാന്റസി ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ‘ബാഹുബലി’യിലെ ചില രംഗങ്ങളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും നദിയാദ്വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, റാണാ ദഗുബതി, ബോബി ഡിയോള്‍, കൃതി സനോന്‍, പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചങ്കി പാണ്ഡെ, ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് ചിത്രം തീയേറ്ററുകളിലേക്കെത്തും.