'അനുഷ്‌ക്ക ശര്‍മ്മ അഫ്ഗാന്‍ ക്രിക്കറ്റര്‍ റാഷിദ് ഖാന്റെ ഭാര്യയാണ്'; വിചിത്രമായ ഉത്തരവുമായി ഗൂഗിള്‍, സംഭവത്തിന് പിന്നില്‍...

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയാണോ ബോളിവുഡ് സുന്ദരി അനുഷ്‌ക്ക ശര്‍മ്മ? സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം ട്രെന്‍ഡിംഗ് ആവുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഭാര്യ അനുഷ്‌ക്ക എങ്ങനെയാകും റാഷിദ് ഖാന്റെ ഭാര്യയായത്? ഈ വിചിത്രമായ ചോദ്യത്തിന് കാരണം ഗൂഗിള്‍ ആണ്.

“റാഷിദ് ഖാന്റെ ഭാര്യ” എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അനുഷ്‌ക്ക ശര്‍മ്മ എന്ന ഉത്തരമാണ് ലഭിക്കുക. ഗൂഗിളിന്റെ ഈ വിചിത്രമായ ഉത്തരം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ വിചിത്രമായ ഉത്തരത്തിന് പിന്നില്‍ ഒരു കാരണം കൂടിയുണ്ട്.

Hindustantimes

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തിനിടെ അനുഷ്‌ക്ക ശര്‍മ്മയും പ്രീതി സിന്റയുമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിമാര്‍ എന്ന് റാഷിദ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അനുഷ്‌ക്കയെ റാഷിദ് ഖാന്റെ ഭാര്യയായി പരാമര്‍ശിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം റാഷിദ് ഖാന്‍ അവിവിവാഹിതനാണ്.

ആദ്യ കണ്‍മണിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്‌ക്കയും വിരാട് കോഹ് ലിയും ഇപ്പോള്‍. വിരാട്ടിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് “”ഇനി ഞങ്ങള്‍ മൂന്നുപേരാണ്! 2021 ജനുവരിയില്‍ എത്തും”” എന്ന ക്യാപ്ഷനോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും പങ്കുവെച്ചത്. നീണ്ട പ്രണയത്തിനൊടുവില്‍ 2017-ല്‍ ആയിരുന്നു ഇവരുടെ വിവാഹം.