ബ്രഹ്മാസ്ത്ര മുതല്‍ ചെഹ്‌രെ വരെ, ആരാധകര്‍ക്ക് ഇരട്ടി സന്തോഷത്തിന് ആഹ്വാനം ചെയ്ത് ബിഗ് ബിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍

ബോളിവുഡിന്റെ ഷഹന്‍ഷ അമിതാഭ് ബച്ചന് ഇന്ന് 78ാം പിറന്നാള്‍. കോവിഡ് കാലത്ത് മുന്‍ വര്‍ഷങ്ങളിലേതു പോലെ കെങ്കേമമായി പ്രിയ താരത്തിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ് താരത്തിന്. ഹാപ്പി ബര്‍ത്ത് ഡേ അമിതാഭ് ബച്ചന്‍ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി കഴിഞ്ഞു.

കഴിഞ്ഞ 50 വര്‍ഷങ്ങളായി വെള്ളിത്തിരയിലെ സ്ഥിരം സാന്നിധ്യമാണ് ആരാധകരുടെ പ്രിയ ബിഗ് ബി. 1969ല്‍ റിലീസ് ചെയ്ത സാത് ഹിന്ദുസ്ഥാനി ചിത്രത്തിലെ പ്രകടനത്തോടെ ശ്രദ്ധേയനായ ബച്ചന്‍ 200 ഓളം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലെത്തി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി. കോടികളാണ് ബച്ചന്റെ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വാരിക്കൂട്ടിയത്.

ലോക സിനിമയിലെ തന്നെ ചരിത്രത്തില്‍ ഏറെ ജനപ്രിയനായ താരമാണ് ബച്ചന്‍. ബിഗ് ബിയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ക്ക് എന്നും ഇരട്ടി സന്തോഷമാണ് നല്‍കുക. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Amitabh Bachchan

തേരാ യാര്‍ ഹൂന്‍ മേ:

വിവിധ ഭാഷകളിലായി ഒരുങ്ങുന്ന സിനിമ തമില്‍വാനന്‍ ആണ് സംവിധാനം ചെയ്യുന്നത്. ബിഗ് ബിയുടെ തമിഴ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയോടെയാണ് ഈ സിനിമ ഒരുങ്ങുന്നത്. രമ്യ കൃഷ്ണന്‍, എസ്.ജെ സൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Amitabh Bachchan announces the release date of Alia Bhatt-Ranbir Kapoor  starrer

ബ്രഹ്മാസ്ത്ര:

ഫാന്റസി ത്രില്ലര്‍ ആയി ഒരുക്കുന്ന ബ്രഹ്മാസ്ത്ര അയാന്‍ മുഖര്‍ജി ആണ് സംവിധാനം ചെയ്യുന്നത്. ആലി ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ നായിക-നായകന്‍മാരായി എത്തുന്നത്. ബള്‍ജേരിയ, വാരണാസി, മുംബൈ, മണാലി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്.

Jhund Movie 2019 | Starring | Amitabh Bachchan | Akash Thosar | Rinku  Rajguru - YouTube

ഹണ്ട്:

ഫുട്‌ബോള്‍ കോച്ച് ആയാണ് ഹണ്ട് സിനിമയില്‍ ബച്ചന്‍ വേഷമിടുന്നത്. നാഗ്‌രാജ് മഞ്ജുലെ ഒരുക്കുന്ന ചിത്രം ഫുട്‌ബോള്‍ കോച്ച് വിജയ് ഭാര്‍സെയുടെ ബയോപിക് ആണ്.

Chehre Movie Cast in 2020 | It movie cast, Bollywood movie, Hindi movies

ചെഹ്‌രെ:

മിസ്റ്ററി ത്രില്ലര്‍ ചിത്രം ആയാണ് ചെഹ്‌രെ ഒരുങ്ങുന്നത്. റമി ജാഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രമായി എത്തുന്നു. അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ബിഗ് ബി വേഷമിടുന്നത്. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു.

amitabhbachchan #Prabhas ❤️ | Prabhas pics, Prabhas and anushka, Celebrity  photos

നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസ് ചിത്രത്തിലും ബിഗ് ബി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ ഏറെ കാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് അമിതാഭ് ബച്ചനും ചിത്രത്തില്‍ വേഷമിടുന്ന വിവരം പങ്കുവെച്ച് പ്രഭാസ് കുറിച്ചത്. മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.