കിംഗ് ഖാനൊപ്പം അരങ്ങേറ്റം , പിന്നീട് ആരാധകരെ വേദനിപ്പിച്ച്  പടിയിറക്കം ; ഗായത്രി ജോഷി ബോളിവുഡ് വിടാൻ കാരണമിത്

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് ഗായത്രി ജോഷി. 2004ൽ റിലീസിനെത്തിയ ‘സ്വദേശ്’ എന്ന ചിത്രത്തിൽ കിംഗ് ഖാന്റെ നായികയായാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ധാരാളം പുരസ്കാരങ്ങളും  ഗായത്രി നേടിയിരുന്നു.

നിരവധി അവസരങ്ങൾ ഇതിന് പിന്നാലെ താരത്തെ തേടി എത്തിയിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും വേണ്ടെന്നു വച്ച്, എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് വെള്ളിത്തിരയോട് യാത്ര പറഞ്ഞു പോവുകയായിരുന്നു ഗായത്രി ജോഷി

ഗായത്രിയുടെ സുഹൃത്തും വ്യവസായ പ്രമുഖനുമായ വികാസ് ഒബ്റോയിയെ വിവാഹം ചെയ്ത് കുടുംബജീവിതം തുടരാനാണ് ഗായത്രി ആഗ്രഹിച്ചത്. ഇതിനായി തനിക്ക് വന്ന എല്ലാ അവസരങ്ങളും ഗായത്രി വേണ്ടെന്നു വെയ്ക്കുകയായിരുന്നു.