കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ശ്രീരാമന്റെ പേരുള്ള വസ്ത്രം; അര്‍ദ്ധനഗ്ന ചിത്രം വിവാദം, നടിക്കെതിരെ കേസ്

സ്‌റ്റൈല്‍ സ്റ്റാറ്റസിന്റെ പേരിലും ധരിച്ച വസ്ത്രത്തിന്റെ പേരിലും വിവാദങ്ങളില്‍ കുടുങ്ങാറുണ്ട് ബോളിവുഡ് താരങ്ങള്‍. നടി വാണി കപൂര്‍ ആണ് ഇത്തവണ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. നടിക്കെതിരെ പൊലീസ് കേസും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗ്ലാമര്‍ വേഷത്തിലെത്തി എന്നതല്ല ഇത്തവണ താരത്തെ കുരുക്കിയിരിക്കുന്നത്.

“രാം” എന്ന പേരെഴുതിയ വസ്ത്രം ധരിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുംബൈ സ്വദേശിയായ എന്‍.എം ജോഷിയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ഭഗവാന്‍ ശ്രീരാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി വിശദീകരണം തേടി. വാണി മാപ്പ് പറയണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.