ഇഷ്ടപ്പെട്ട ബോളിവുഡ് താരം ടൈ​ഗ​ര്‍ ഷറോ​ഫാണെന്നു സ​ണ്ണി ലി​യോ​ണ്‍

ഇഷ്ടപ്പെട്ട ബോളിവുഡ് താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രശസ്ത നടി സ​ണ്ണി ലി​യോ​ണ്‍. യുവ താരങ്ങളിൽ ശ്രദ്ധേയനായ ടൈ​ഗ​ര്‍ ഷറോ​ഫാണ് സ​ണ്ണിയുടെ പ്രിയ ബോളിവുഡ് താരം. ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദ​ബു ര​ത്നാ​നി​യു​ടെ സെ​ലി​ബ്രി​റ്റി ക​ല​ണ്ട​ർ റിലീസ് പരിപാടിയിലാണ് പ്രിയ താരത്തെ സണ്ണി വെളിപ്പെടുത്തിയത്.

ദ​ബു ര​ത്നാ​നി സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റു​ക​ള്‍ ബോളിവുഡിൽ പ്രശസ്തമാണ്. വര്‍​ഷം തോറും പ്രസദ്ധീകരിക്കുന്ന ഈ ക​ല​ണ്ട​റു​ക​ള്‍ താ​ര​ങ്ങ​ള്‍ ഗ്ലാ​മ​റ​സാ​യിട്ടാണ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തവണ കലണ്ടറിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളിൽ സ​ണ്ണി ലി​യോണുമുണ്ട്.

Read more

സോ​നാ​ക്ഷി സി​ന്‍​ഹ, മാ​നു​ഷി ചി​ല്ലാ​ര്‍, ഐ​ശ്വ​ര്യാ റാ​യി,ആ​ലി​യ ഭ​ട്ട്, വ​രു​ണ്‍ ധ​വാ​ന്‍, ക്രി​തി സാ​ന​ന്‍, സി​ദ്ധാ​ര്‍​ഥ് മ​ല്‍​ഹോ​ത്ര എന്നിവരാണ് ഈ വര്‍​ഷത്തെ സെ​ലി​ബ്രി​റ്റി ക​ല​ണ്ട​റിലെ മറ്റു താരങ്ങൾ.