'മൈസൂര്‍ പാക്കും പൊട്ടറ്റോ ചിപ്‌സും ഇല്ലാതെ ഇങ്ങോട്ട് വരണ്ട'; ദീപിക ഗര്‍ഭിണിയാണോയെന്ന് ആരാധകര്‍

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ദീപികയുടെ പോസ്റ്റുകള്‍ക്ക് രണ്‍വീറും രണ്‍വീറിന്റെ പോസ്റ്റുകള്‍ക്ക് ദീപികയും നല്‍കുന്ന രസകരമായ കമന്റുകള്‍ പലപ്പോഴും ആരാധകരും ഏറ്റെടുക്കാറുണ്ട്. പുതിയ ചിത്രം “83”യുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലാണ് രണ്‍വീര്‍ ഇപ്പോള്‍.

സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ദീപിക കുറിച്ച ഒരു കമന്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നത്. “”ശ്രീകൃഷ്ണയില്‍ നിന്നുള്ള ഒരു കിലോഗ്രാം മൈസൂര്‍പാക്കും ഹോട്ട് ചിപ്സില്‍ നിന്നുള്ള രണ്ടര കിലോഗ്രാം ഉരുളക്കിഴങ്ങു ചിപ്സും ഇല്ലാതെ മടങ്ങി വരേണ്ട”” എന്നായിരുന്നു ദീപികയുടെ കമന്റ്.

ഇതോടെ പ്രിയ താരം ഗര്‍ഭിണിയാണ്, അമ്മയാവാന്‍ പോകുന്നുവോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. കൂടാതെ ദീപികയുടെ ഓര്‍ഡര്‍ വേഗം പ്ലേസ് ചെയ്യൂ എന്ന് രണ്‍വീറിനോടായി 83 യുടെ സംവിധായകന്‍ കബീര്‍ ഖാന്റെ ഭാര്യ മിനി മാതുറും കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ് എത്തുന്ന ചിത്രമാണ് “83”. വെസ്റ്റ് ഇന്‍ഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്.

Deepika Padukone Special Demand to Ranveer Singh Potato Chips Mysore Pack 83 movie promotion