ഷാരുഖ് ഖാന്‍ നായകനായി എത്തിയ സ്വദേശ് റിലീസായിട്ട് 13 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അഷുതോഷ് ഗവരീക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ അനക്കങ്ങള്‍ സൃഷ്ടിക്കാതെയാണ് കടന്നുപോയതെങ്കിലും ഈ സിനിമ ഇപ്പോള്‍ ഒരു കള്‍ട്ട് ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്.
സ്വദേശിന്റെ പതിമൂന്നാം വാര്‍ഷിക ദിനത്തില്‍ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
Thank you for your immense LOVE and REMEMBERING #13YearsOfSwades
Here are a couple of really special UNRELEASED stillls from the Mahurat Day! @aamir_khan @iamsrk #SunitaGowariker
Also, my experience of #1YearOfTwitter has been EXCEPTIONAL!! pic.twitter.com/BMt1PO2v5B— Ashutosh Gowariker (@AshGowariker) December 17, 2017
Read more
ആമിര്‍ ഖാന്‍ സ്വദേശിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഫസ്റ്റ് ക്ലാപ്പ് അടിക്കുന്നതിന്റെ ചിത്രമാണിത്. മംഗള്‍ പാണ്ഡെ ലുക്കിലാണ് ആമിര്‍ ഖാനെ ഈ ചിത്രത്തില്‍ കാണുന്നത്. ചിത്രം പുറത്തിറങ്ങി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വദേശിന്റെ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ആമിറാണെന്ന് സംവിധായകന്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്.