ബോളിവുഡില്‍ 'അരുന്ധതി' ആകാന്‍ ദീപിക പദുക്കോണ്‍?

ദീപിക പദുക്കോണിന്റെ സിനിമകള്‍ക്കായാണ് ബോളിവുഡ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരത്തിന്റെ അടുത്ത ചിത്രം ഏതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്ക ഷെട്ടി തകര്‍ത്ത് അഭിനയിച്ച “അരുന്ധതി” എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ദീപിക എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അനുഷ്‌ക്ക ഷെട്ടി നായികയായി 2008ല്‍ റിലീസ് ചെയ്ത അരുന്ധതി ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത ചിത്രം മൊഴി മാറ്റം ചെയ്ത് ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും എത്തിയിരുന്നു. ഹൊറര്‍ ചിത്രമായ അരുന്ധതിയുടെ ബംഗാളി റീമേക്കും എത്തിയിരുന്നു.

ഹിന്ദിയില്‍ ദീപിക പദുക്കോണ്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം “83” എന്ന ചിത്രത്തിലാണ് ദീപിക അഭിനയിക്കുന്നത്. “ഛപക്” ആണ് ദീപികയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.