പിസയും ഹല്‍വയൊന്നും ഡയറ്റിനെ ബാധിക്കില്ല; ഭക്ഷണം ആസ്വദിച്ച് താരങ്ങള്‍

ലോകം മുഴുവന്‍ കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ സിനിമാ ഷൂട്ടിംഗുകളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. വീട്ടില്‍ ഐസൊലേനില്‍ കഴിയുന്ന താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കിടുന്നുണ്ട്. ജിം കൂടി അടച്ച സാഹചര്യത്തില്‍ വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യുകയാണ് താരങ്ങള്‍.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ശില്‍പ ഷെട്ടി എന്നിവര്‍ വര്‍ക്കൗട്ട് വീഡിയോകളുമായി എത്തിയപ്പോള്‍ പിസയും ഹല്‍വയും ഡയറ്റിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കരീന കപൂറും ദീപിക പദുക്കോണും. ക്യാരറ്റ് ഹല്‍വ കഴിക്കുന്നതിന്റെ ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്.

“”ഡിസേര്‍ട്ട് വയറ്റിലേക്കല്ല പോകുന്നത്, ഹൃദയത്തിലേക്കാണ്, എനിക്ക് വിശാലമായ ഒരു ഹൃദയമുണ്ട്..”” എന്നാണ് ഹല്‍വ കഴിക്കുന്ന ചിത്രം പങ്കുവച്ച് കരീന കുറിച്ചത്. “”പിസ ടോപ്പിംഗ്‌സ് റാങ്ക്ഡ്”” എന്ന ചിത്രമാണ് ദീപിക പദുക്കോണ്‍ പങ്കുവച്ചിരിക്കുന്നത്.

Hindustantimes