നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തില്‍ നിങ്ങള്‍ വളരെയധികം സന്തോഷിച്ചാല്‍: ചിത്രം പങ്കുവെച്ച് ദീപിക

ബോളിവുഡിന്റെ പ്രിയ നായികയാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, അടുത്ത സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കിയതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. അമിതമായി സന്തോഷിച്ച താന്‍ ഇപ്പോള്‍ പനി ബാധിച്ച് കിടപ്പിലാണെന്നാണ് ദീപിക പറയുന്നത്.

“നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തില്‍ നിങ്ങള്‍ വളരെയധികം സന്തോഷിച്ചാല്‍” എന്ന കുറിപ്പോടെ വായില്‍ തെര്‍മോമീറ്റര്‍ ഇമോജിയും വച്ചുള്ളൊരു ചിത്രമാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ബെംഗളൂരുവില്‍ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തില്‍ ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും ദീപികയുടെ സഹോദരിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

https://www.instagram.com/p/B4sBt-NjmUM/?utm_source=ig_web_copy_link