അമ്മയുടെ കത്ത് വായിച്ചു; ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുക്കോണ്‍

ബോളിവുഡിലെ ജെന്റില്‍മാന്‍ നടന്മാരില്‍ ഷാരൂഖിനുള്ള സ്ഥാനം വലുതാണെന്നാണ് സിനിമാ ലോകത്തെ സംസാരം. കിങ് ഖാന്‍ ഇത് പലതവണ തെളിയിച്ചതുമാണ്. സൂപ്പര്‍ താര പരിവേഷമുള്ള നായകനാണെങ്കിലും തനിക്കൊപ്പം അഭിനയിക്കാനെത്തുന്നവരോട് തികഞ്ഞ സൗഹൃദത്തില്‍ പെരുമാറുന്ന ഖാന്‍ ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളുടെയും അടുത്ത സുഹൃത്തും കൂടിയാണ്. താരത്തിന്റെ സൗഹൃദം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇത്തവണ വൈറലായത്.

“ബാത്തെയ്ന്‍ വിത്ത് ബാദ്ഷ” എന്ന പ്രത്യേക പരിപാടിയിലാണ് സംഭവം. അതിഥിയായി ഷാരൂഖിന് മുന്നിലെത്തിയത് ബോളിവുഡ് സൂപ്പര്‍ നായിക പ്രിയങ്ക പദുക്കോണും. പരിപാടി തുടങ്ങിയതിന് ശേഷം ദ്വീപികയുടെ മാതാവ് ഉജ്ജല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെ ദീപികയ്ക്ക് കണ്ണീരടക്കാന്‍ സാധിച്ചില്ല. പ്രഫഷണല്‍ ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്‍പരമായതും എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് എഴുതിയിരുന്നത്. കത്ത് വായിച്ചതോടെ കണ്ണീര്‍പൊഴിച്ച ദീപികയുടെ അടുത്ത് ചെന്ന് കണ്ണീര്‍ തുടയ്ക്കുന്ന ഷാരൂഖിന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത്.

ദീപികയുടെ ഫാന്‍ ക്ലബ്ബിലാണ് വീഡിയോ വന്നത്. ഓം ശാന്തി ഓം എന്ന ഷാരൂഖിന്റെ ഹിറ്റ് ചിത്രത്തിലൂടെയാണ് ദീപിക സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2007ല്‍ ഇറങ്ങിയ ഓം ശാന്തി ഓമിന് ശേഷം ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി ദീപിക പിന്നീട് വളരുകയായിരുന്നു.

https://www.instagram.com/p/Bb9wWH8H0Sa/