'ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സ്‌നേഹസമ്പന്നയും നല്ല മനസിന് ഉടമയുമായ സ്ത്രീ നീയാണ്'; സണ്ണി ലിയോണിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ഭര്‍ത്താവ്

ബോളിവുഡിന്റെ സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുന്ന നടി സണ്ണി ലിയോണിന് 38-ാം പിറന്നാള്‍. സണ്ണിയ്ക്ക് ആശംസയുമായി പ്രമുഖരം ആരാധകരുമടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സ്‌നേഹസമ്പന്നയും നല്ല മനസിന് ഉടമയുമായ സ്ത്രീ സണ്ണിയാണെന്നാണ് ഡാനിയേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശംസയ്‌ക്കൊപ്പം കുറിച്ചത്.

“നിന്നെ കുറിച്ച് എഴുതാനാണെങ്കില്‍ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാന്‍ കണ്ടതില്‍ വെച്ച് സ്‌നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാള്‍, മാതൃദിന ആശംസകള്‍. ഞാന്‍ നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്‌സി ആയ സ്ത്രീയും.” സണ്ണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഡാനിയേല്‍ കുറിച്ചു.

https://www.instagram.com/p/BxXGr0eHPqk/?utm_source=ig_web_copy_link

സണ്ണി ലിയോണിന്റെ ആഘോഷങ്ങളെല്ലാം ഭര്‍ത്താവും കുഞ്ഞുങ്ങളോടും ഒപ്പമാണ്. ഇക്കുറിയും പിറന്നാള്‍ ആഘോഷം അങ്ങിനെ തന്നെ ലളിതമായാണ് നടത്തുന്നതെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞത്.