കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചത് വിനയായി; ഗായകന്‍ സോനു നിഗം ആശുപത്രിയില്‍

Gambinos Ad
ript>

പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ഭക്ഷണത്തിലൂടെയുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍. സോനു നിഗം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിന് വിനയായത്. ചികിത്സ പുരോഗമിക്കുകയാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു,

Gambinos Ad

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടും ഇടത് കണ്ണിന് വീക്കവും ഉണ്ട്. ചികിത്സ പുരോഗമിക്കുകയാണ്. ഉടന്‍ സുഖം പ്രാപിക്കും. ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സുഖവിവരങ്ങള്‍ അന്വേഷിച്ച ആരാധകര്‍ക്കു നന്ദി. അലര്‍ജിക്കിടയാക്കുന്ന ഭക്ഷണങ്ങള്‍ ആരും കഴിക്കരുത്. തനിക്കു സീ ഫുഡ് അലര്‍ജിയാണ്. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സോനുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് സോനുവിനു അലര്‍ജിയുണ്ടാക്കിയത്.