‘ഊര്‍മ്മിള സോഫ്റ്റ് പോണ്‍ സ്റ്റാര്‍’; വീണ്ടും വിവാദത്തിലായി കങ്കണ, നടിക്കെതിരെ ബോളിവുഡ് താരങ്ങള്‍

Advertisement

നടി ഊര്‍മിളെയെ സോഫ്റ്റ് പോണ്‍ സ്റ്റാര്‍ എന്ന വിശേഷിപ്പിച്ച് കങ്കണ റണൗട്ട്. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാ വ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്‌പോര് ശക്തമായത്.

മഹാരാഷ്ട്ര സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്‌ക്കെതിരെയും ഊര്‍മ്മിള രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു അഭിമുഖത്തിനിടെയാണ് ഊര്‍മ്മിളയ്‌ക്കെതിരെ കങ്കണ പ്രതികരിച്ചത്. ”ഊര്‍മ്മിള, അവരൊരു സോഫ്റ്റ് പോണ്‍ താരമാണ്.. ഇതൊരു തുറന്നു പറച്ചിലാണെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ അവരുടെ അഭിനയത്തിന്റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്. സോഫ്റ്റ് പോണിലൂടെ അല്ലേ അവര്‍ അറിയപ്പെടുന്നത്” എന്നാണ് കങ്കണ പറയുന്നത്.

ഈ പ്രസ്തവാനയും ബോളിവുഡിലെ മറ്റ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. സ്വര ഭാസ്‌ക്കര്‍, പൂജ ഭട്ട്, ഫറ ഖാന്‍, അനുഭവ് സിന്‍ഹ എന്നീ താരങ്ങളാണ് ഊര്‍മിളയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഊര്‍മിളയുടെ ഹിറ്റ് സിനിമകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു സ്വര ഭാസ്‌ക്കറിന്റെ പ്രതികരണം.

ഊര്‍മിളയ്‌ക്കൊപ്പം ജയ ബച്ചന്‍, സ്വര ഭാസ്‌ക്കര്‍, തപ്‌സി പന്നു, സോനു സൂദ്, ഹേമാ മാലിനി തുടങ്ങി കങ്കണ വിമര്‍ശിച്ച താരങ്ങളുടെ പേര് പറഞ്ഞാണ് ഫറ ഖാന്‍ പ്രതികരിച്ചിരിക്കുന്നത്.