പിറന്നാള്‍ ദിനം ബീച്ചില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ആഘോഷിച്ച് ജാക്വിലിന്‍; വീഡിയോയും ചിത്രങ്ങളും വൈറല്‍

ബോളിവുഡിലെ താരസുന്ദരിയായി വിലസുകയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ശ്രീലങ്കന്‍ വംശജയായ ജാക്വിലിന് ഇന്ത്യയില്‍ നിരവധി ആരാധകരാണ് ഉള്ളത്. തിളങ്ങുന്ന ചര്‍മവും സുന്ദരമായ മുടിയുമാണ് ജാക്വിലിനെ ആകര്‍ഷകയാക്കുന്നത്. താരത്തിന് ഇന്ന് 34-ാം ജന്മദിനമാണ്. പിറന്നാല്‍ ദിനം കൂട്ടുകാരുമൊത്ത് ആഘോഷമാക്കിയിരിക്കുകയാണ് ജാക്വിലിന്‍.

ജന്മനാടായ ശ്രീലങ്കയിലാണ് താരത്തിന്റെ പിറന്നാള്‍ ആഘോഷം. ശ്രീലങ്കയിലെ ട്രിന്‍കോമലീ റിസോര്‍ട്ടിലെ ബീച്ച് പാര്‍ട്ടിയില്‍ നിന്നുളള ചിത്രങ്ങളും വീഡിയോയും ജാക്വിലിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

https://www.instagram.com/p/B0_MKuUHB0W/?utm_source=ig_web_copy_link

https://www.instagram.com/p/B0_TrNYnU0A/?utm_source=ig_web_copy_link

https://www.instagram.com/p/B08m4ONnGcW/?utm_source=ig_web_copy_link

2009 ല്‍ പുറത്തിറങ്ങിയ “അലാദിന്‍” എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിന്‍ ബോളിവുഡിലെത്തിയത്. ഹൗസ് ഫുള്‍, മര്‍ഡര്‍, റേസ് 2 തുടങ്ങിയവ ജാക്വിലിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. റേസ് 3 യിലാണ് ജാക്വിലിന്‍ ബോളിവുഡില്‍ അവസാനമായി അഭിനയിച്ചത്.

https://www.instagram.com/p/B0_T34mnw-P/?utm_source=ig_web_copy_link

https://www.instagram.com/p/B08mvb9Hc-g/?utm_source=ig_web_copy_link