പ്രഭാസിന്റെ നായികയായി വിവാദ താരം ആര്‍ഷി ഖാന്‍ ?

ബിഗ് ബോസ്‌ ഫെയിം ആര്‍ഷി ഖാന്‍ പ്രഭാസിന്റെ പുതിയ സിനിമയിലെ നായികയായി വേഷമിടുന്നതായി റിപ്പോര്‍ട്ട്. ബിഗ് ബോസിന്റെ 11 ാം സീസണിലാണ് ആര്‍ഷി ഖാന്‍ പങ്കെടുത്തത്. ആര്‍ഷി ഖാന്‍ തന്നെയാണ് താന്‍ പ്രഭാസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്.

ട്വിറ്ററില്‍ താരം ബോളിവുഡ് താരം സല്‍മാന്‍ ഖാനും നന്ദി പറയുന്നുണ്ട്. വിവാദങ്ങളിലൂടെയാണ് ആര്‍ഷി ഖാന്‍ വാര്‍ത്തകള്‍ ഇടം പിടിച്ചിട്ടുള്ളത്. ശരീരത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ പാതകള്‍ വരച്ചു ചേര്‍ത്തും പാക്ക് താരം അഫ്രദീയുമായി തനിക്കു ബന്ധമുണ്ടെന്നു അവകാശപ്പെട്ടും വാര്‍ത്തകളില്‍ ആര്‍ഷി ഖാന്‍ വിവാദ നായികയായി നിറഞ്ഞുനിന്നിട്ടുണ്ട്.

നിര്‍മ്മാതാക്കളില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. പ്രഭാസിന്റെ നായികയായി ആര്‍ഷി ഖാന്‍ വരുമോ എന്ന ആകാംഷയിലാണ് താരത്തിന്റെ ആരാധകര്‍.