'അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല', കാര്യം തുറന്നു പറഞ്ഞ് അര്‍ജുന്‍ കപൂര്‍!

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നു എന്ന വാര്‍ത്തയായിരുന്നു കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചര്‍ച്ചാ വിഷയം. മലൈകയെ അര്‍ജുന്‍ കാണാറില്ലെന്നും മലൈക ദിവസങ്ങളോളമായി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തുടരുകയാണ് എന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അര്‍ജുന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. ”കിംവദന്തനികള്‍ക്ക് സ്ഥാനമില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക” എന്നാണ് അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

നാല് വര്‍ഷത്തോളമായി മലൈകയും അര്‍ജുനും പ്രണയത്തിലാണ്. അര്‍ജുനേക്കാള്‍ പ്രായം കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ പലപ്പോഴും ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ തങ്ങളെ ട്രോളുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കിയും പരസ്പരം ചേര്‍ത്തു പിടിച്ചും പ്രണയത്തില്‍ മുന്നോട്ട് പോവുകയായിരുന്നു അര്‍ജുനും മലൈകയും.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സഹോദരി റിയ കപൂറിന്റെ വീട്ടില്‍ ഡിന്നറിന് അര്‍ജുന്‍ എത്തിയിരുന്നു. റിയയുടെ വീടിന്റെ അടുത്ത് തന്നെയാണ് മലൈകയുടെ വീടും.

എന്നാല്‍ മലൈകയുടെ വീട്ടിലേക്ക് അര്‍ജുന്‍ പോയില്ല. സാധാരണ റിയയുടെ വീട്ടില്‍ വരുമ്പോഴൊക്കെ മലൈകയുടെ വീട്ടിലേക്കും അര്‍ജുന്‍ എത്താറുള്ളതാണ്. ഇരുവരും വേര്‍പിരിഞ്ഞതിനാലാണ് ഇത്തവണ വരാത്തതിന് പിന്നില്‍ വിലയിരുത്തപ്പെടുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.