വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി ആഘോഷിച്ച് അനുഷ്ക്കാ ശര്‍മ്മ

ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷത്തിന്റെ രാത്രിയായിരുന്നു. ടെസ്റ്റ് സീരിയസ് പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പരയില്‍ ജയിച്ചു തന്നെ തുടങ്ങി. അതും നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ തോളിലേറി. ഈ വിജയത്തിലും സെഞ്ച്വറിയിലും മറ്റാരേക്കാളും സന്തോഷിക്കുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മ തന്നെ.

കോഹ്ലിയുടെ സെഞ്ച്വറി നേട്ടം അനുഷ്‌ക ആഘോഷിച്ചത് കോഹ്ലി ക്രീസില്‍ ബാറ്റ് ചെയ്യുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു. ചിത്രത്തില്‍ തന്റെ സ്‌നേഹത്തിന്റെ ചിഹ്നവും അനുഷ്‌ക ചേര്‍ത്തിട്ടുണ്ടായിരുന്നു. 119 ബോളില്‍ നിന്ന് 112 റണ്‍സാണ് കോഹ്ലി നേടിയത്.
കോഹ്ലിയുടെ 33-ാമത് ഏകദന സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്.

അനുഷ്‌ക മാത്രമല്ല, സേവാഗും, ലക്ഷമണനും, മുഹമ്മദ് കൈഫും, അനില്‍ കപൂര്‍ തുടങ്ങി നിരവധിപ്പേര്‍ വിരാടിനും ടീമിനും ആശംസയുമായി എത്തി. കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.