ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാകില്ല; നിരാശനായി അമിതാഭ് ബച്ചന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്റെ നിരാശ പങ്കുവെച്ച് അമിതാഭ് ബച്ചന്‍. അസുഖബാധിതനായതിനെ തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ എത്താനാകില്ലെന്ന് അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.

പനി ബാധിച്ചു. യാത്ര ചെയ്യാന്‍ അനുവാദമില്ല. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യം, ഖേദിക്കുന്നു- അമിതാഭ് ബച്ചന്‍ പറയുന്നു. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേരത്തെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അമിതാഭ് ബച്ചന് പങ്കെടുക്കാനായിരുന്നില്ല.

Read more

കുറച്ചുനാള്‍ മുമ്പ് അമിതാഭ് ബച്ചന്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പതിവ് ചികിത്സയാണെന്ന് പറഞ്ഞിരുന്നെങ്കിലും അമിതാഭ് ബച്ചനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.