അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കരള്‍രോഗത്തെ തുടര്‍ന്നാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പതിവ് പരിശോധനക്കായാണ് ബച്ചന്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബച്ചന്‍ 77-ാംജന്മദിനം  ആഘോഷിച്ചത്.