ഹോമിയോപ്പതി കൊറോണയെ തുരത്തുമെന്ന് അമിതാഭ് ബച്ചന്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ലോകമെമ്പാടും കോവിഡ് 19 പ്രതിസന്ധി തുടരവെ രാജ്യം ലോക്ഡൗണിലാണ്. രാജ്യത്ത് 3000ത്തിന് അടുത്ത് ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. കോവിഡ് 19 സുഖപ്പെടുത്താനായി ഹോമിയോപ്പതി ഉപയോഗിക്കണമെന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ഹോമിയോപ്പതിയുടെ ഗുണഭോക്താവെന്ന നിലയില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള ആയുഷ് മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ കാണുന്നത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഈ മഹാമാരിക്കെതിരെ പ്രതിരോധം കണ്ടെത്തുന്നതില്‍ ഇന്ത്യ ലോകത്തെ നയിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”” എന്നാണ് ബച്ചന്റെ ട്വീറ്റ്.

സെന്‍സിബിള്‍ ആയ എന്തെങ്കിലും പറയൂ എന്നാണ് ഒരു കമന്റ്. കൊറോണ മഹാമാരി താണ്ഡവമാടുന്ന ഈ കാലത്ത് ഇത്തരം ട്വീറ്റുകള്‍ ഒഴിവാക്കൂ, അന്ധവിശ്വാസവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്ന ബച്ചനെ സസ്‌പെന്‍ഡ് ചെയ്യണം എന്നൊക്കെയുള്ള വിമര്‍ശനങ്ങളാണ് ട്വീറ്റിന് ലഭിക്കുന്നത്.