ക്ഷണക്കത്ത് കിട്ടി, കല്യാണം എന്നാണ്? പൊട്ടിച്ചിരിച്ച് മറുപടിയുമായി ആലിയ

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറുമായുള്ള വിവാഹത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവരുടെയും വിവാഹത്തിനെ കുറിച്ചുള്ള പല വാര്‍ത്തകളും വരുന്നതിനിടയാണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. അടുത്ത വര്‍ഷം ജനുവരി 22-നാണ് വ്യാജ ക്ഷണക്കത്തിലെ വിവാഹം തിയതി.

മുംബൈ വിമാനത്താവളത്തില്‍ എത്തിയ ആലിയയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം തിരക്കിയതോടെ പൊട്ടിച്ചിരിയായിരുന്നു മറുപടി. നേരത്തെ വിവാഹത്തിനുള്ള ലഹങ്ക ഡിസൈന്‍ ചെയ്യാനായി ഡിസൈനര്‍ സബ്യസാചിയെ ഏല്‍പ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

https://www.instagram.com/p/B36Cs6zAk-1/?utm_source=ig_embed&utm_campaign=embed_video_watch_again

വിവാഹ ക്ഷണക്കത്ത് പോലെ ഒരു ആരാധകന്‍ ഫോട്ടോഷോപ്പ് വഴി രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹ ചിത്രവും ക്രിയേറ്റ് ചെയ്തിരുന്നു. “ബ്രഹ്മാസ്ത്ര” എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്നത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തും.