'ഉണരുമ്പോള്‍ എന്റെ കിടക്കയില്‍ കാര്‍ത്തിക് ആര്യനെ കണ്ടാല്‍ അത്ഭുതപ്പെടില്ല'; ഗ്ലാമറസ് താരം പൂജ ബേട്ടിയുടെ മകള്‍

“ജവാനി ജാനേമന്‍” എന്ന സെയ്ഫ് അലിഖാന്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഗ്ലാമറസ് താരം പൂജ ബേട്ടിയുടെ മകള്‍ അലയ. ഒരു ചാറ്റ് ഷോക്കിടെ അലയ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.

കാര്‍ത്തിക് ആര്യനൊപ്പം ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അലയ. കാര്‍ത്തിക് ആര്യന്റെയും സാറാ അലിഖാന്റെയും പുതിയ ചിത്രം “ലവ് ആജ് കല്‍”ന്റെ ഹോട്ട് രംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രെയ്‌ലര്‍ പുറത്തെത്തിയ സാഹചര്യത്തിലാണ് അലയുടെ വെളിപ്പെടുത്തല്‍.

“”ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ കിടക്കയില്‍ കാര്‍ത്തിക് ആര്യനെ കണ്ടാല്‍ അത്ഭുതപ്പെടില്ല”” എന്നും അലയ പറഞ്ഞു. “”വരുണ്‍ ധവാനെ വിവാഹം കഴിക്കണം. കാര്‍ത്തികിനോട് പ്രണയം. ഇഷാന്‍ ഖട്ടറിനെ കൊല്ലണം”” എന്ന് സൂം ടിവിയുടെ കില്‍ മാരി ഹൂക്ക് അപ്പ് സെക്ഷനില്‍ അലയ പറഞ്ഞു. നടിമാരില്‍ സാറാ അലി ഖാനെ വിവാഹം ചെയ്യണം, ജാന്‍വി കപൂറിനോട് പ്രണയം, അനന്യ പാണ്ഡെയെ കൊല്ലണം എന്നും താരം പറഞ്ഞു.