തീക്കളിയുമായി അക്ഷയ് കുമാര്‍ റാമ്പില്‍; വീട്ടിലേക്ക് വാ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ഭാര്യ ട്വിങ്കിള്‍

ഗ്ലാമര്‍ വേഷങ്ങളില്‍ റാമ്പില്‍ എത്തി കൈയടി നേടുന്ന രീതിയില്‍ നിന്ന് വേറിട്ട വഴി സ്വീകരിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍.  വസ്ത്രത്തില്‍ മുഴുവന്‍ തീപടര്‍ത്തി റാമ്പില്‍ എത്തിയാണ് അക്ഷയ് കുമാര്‍ ഏവരെയും ഞെട്ടിച്ചത്. തന്റെ ആദ്യ വെബ് സീരീസ് ദി എന്‍ഡിന്റെ പ്രഖ്യാപനവേളയിലായിരുന്നു ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ എന്‍ട്രി. ആമസോണ്‍ പ്രൈം വീഡിയോ ഒറിജിനലും അബുന്ദന്തിയ എന്റെര്‍റ്റൈന്മന്റും ചേര്‍ന്നുള്ള വെബ് സീരീസാണ് ദി എന്‍ഡ്.

ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചു പ്രേക്ഷകര്‍ക്ക് സൂചന നല്‍കും വിധമായിരുന്നു അക്ഷയുടെ പ്രത്യക്ഷപ്പെടല്‍. തീ പടര്‍ന്ന സ്യൂട്ട് അണിഞ്ഞാണ് അക്ഷയ് കുമാര്‍ റാമ്പില്‍ ചുവടുവച്ചത്. എന്നാല്‍ ഈ തീക്കളി അക്ഷയ്യുടെ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് അത്ര സുഖിച്ചില്ല. “ഇതാണോ നിങ്ങള്‍ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടില്‍ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്” ട്വിങ്കിള്‍ രോഷ്ം മറയ്ക്കാതെ ട്വീറ്ററില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലറാണ് ദി എന്‍ഡ്. അടുത്ത കാലത്ത് ബോളിവുഡ് നടന്മാരായ സെയ്ഫ് അലിഖാന്‍ , നവാസുദ്ദീന്‍ സിദ്ദിഖി, റിച്ച ചദ്ദ തുടങ്ങിയവര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

https://www.facebook.com/bollywoodhungamacom/videos/1980685105364063/