'കാജോളിനും മകള്‍ നിസയ്ക്കും കോവിഡ് 19'; മറുപടിയുമായി അജയ് ദേവ്ഗണ്‍

ബോളിവുഡ് താരം കാജോളിനും മകള്‍ നിസക്കും കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ മറുപടിയുമായി ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍. കടുത്ത പനിയും ചുമയും ന്യുമോണിയയും ബാധിച്ച് നിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിന്നാലെ കാജോളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് ന്യൂസ്ട്രാക്ക് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ കാജോളും നിസയും സുഖമായിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് അജയ് ദേവ്ഗണ്‍. അവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹം അടിസ്ഥാനരഹിതവും അസത്യവും അടിസ്ഥാനരഹിതവുമാണ് എന്നും അജയ് ട്വിറ്ററില്‍ കുറിച്ചു. കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യം അന്താരാഷ്ട്ര ഫൈ്‌ളറ്റുകള്‍ റദ്ദ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് കാജോള്‍ മകള്‍ നിസയെ സിങ്കപ്പൂരില്‍ നിന്നും തിരിച്ചുകൊണ്ടുവന്നത്.

പിന്നാലെ തങ്ങള്‍ ക്വാറന്റൈനിലാണ് എന്ന പോസ്റ്റുകളും കാജോള്‍ പങ്കുവച്ചിരിന്നു. സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന നിസയെ മാര്‍ച്ച് 19ന് കാജോള്‍ കൂട്ടികൊണ്ടുവരികയായിരുന്നു.