ഇപ്പോള്‍ ആസ്മയുടെ പ്രശ്‌നമില്ലേ, നിങ്ങള്‍ അവസരവാദി; പ്രിയങ്കയ്‌ക്കെതിരെ വിമര്‍ശനവുമായി ട്രോളന്മാര്‍

ഹോളിവുഡ് നടനും ഗായകനുമായ നിക് ജൊനാസുമായുള്ള വിവാഹം കഴിഞ്ഞത് മുതല്‍ നടി പ്രിയങ്ക ചോപ്രയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്‍. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലാണ് പ്രിയങ്ക ചോപ്ര.

മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പം സിഗററ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമര്‍ശനവും ട്രോളുകളും നേരിടുന്നത്. എന്നാല്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്പോള്‍ ആസ്മയുടെ പ്രശ്‌നമില്ലേ എന്നാണ് ഉയരുന്ന ചോദ്യം. താരം അവസരവാദിയാണെന്നും വിമര്‍ശകര്‍ പറയുന്നു. മറ്റുള്ളവരെ നന്നാക്കും മുന്‍പ് സ്വയം നന്നാവാനും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.

സമാനമായ വിമര്‍ശനം നടി മുമ്പും നേരിട്ടിട്ടുണ്ട്. സ്വന്തം വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങള്‍ വേണ്ട എന്നു പറയുന്ന ആള്‍ സ്വന്തം വിവാഹത്തിന് അത് ഒഴിവാക്കിയില്ല എന്നതാണ് ട്രോളന്മാര്‍ കണ്ടെത്തിയത്.