'ആ കുഞ്ഞിനെ ഞങ്ങള്‍ക്ക് കിട്ടിയില്ല, രണ്ടാമതും ഗര്‍ഭം അലസിയതോടെ മാനസികമായി തളര്‍ന്നു'

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ബോളിവുഡില്‍ കാജോള്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് അജയ്‌ദേവ്ഗണിനെ വിവാഹം ചെയ്യുന്നത്. രണ്ട് തവണ തനിക്ക് അബോര്‍ഷനുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കാജോള്‍.

“കഭി ഖുഷി കഭി ഗം” ചിത്രീകരിക്കുമ്പോള്‍ താന്‍ ഗാര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ ഗര്‍ഭം അലസിപ്പോകുകയായിരുന്നുവെന്നും കാജോള്‍ പറയുന്നു. “ഹ്യൂമന്‍സ് ഓഫ് ബോംബെ” എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് അജയ് ദേവ്ഗണുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും കജോള്‍ കുറിച്ചത്.

“”കഭി ഖുഷി കഭി ഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ആ കുഞ്ഞിനെ ഞങ്ങള്‍ക്ക് കിട്ടിയില്ല. ഗര്‍ഭം അലസി. സിനിമ വിജയിച്ചെങ്കിലും ഞാന്‍ സന്തോഷവതിയായിരുന്നില്ല. രണ്ടാമത്തെ തവണയും ഗര്‍ഭം അലസിയതോടെ ഞാന്‍ മാനസികമായി തകര്‍ന്നു. അപ്പോഴെല്ലാം എന്നെ ചേര്‍ത്തുനിര്‍ത്തിയത് അജയ്യാണ്. രണ്ടുപേരും ഒരുപോലെ ദുഖിതരായിരുന്നുവെങ്കിലും ആ കാലത്തെയും ഞങ്ങള്‍ അതിജീവിച്ചു. ഇപ്പോള്‍ നൈസ, യുഗ് എന്നിവരുടെ മാതാപിതാക്കളാണ് ഞങ്ങള്‍. കുടുംബം പൂര്‍ണ്ണമായിരിക്കുന്നു”” എന്ന് കാജോള്‍ കുറിപ്പില്‍ പറയുന്നു.