അച്ഛനു അപ്രതീക്ഷിത സമ്മാനം നല്‍കി 'കുഞ്ഞ് ഷാരൂഖ്'

ഷാരൂഖ് ഖാന്റെ മകന്‍ അബ്രാമിന്റെ ഡാന്‍സ് ഇന്റര്‍നെറ്റില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഷാരൂഖിന്റെ തന്നെ “സ്വദേശ്” എന്ന സിനിമയിലെ യേ താര വോ താര എന്ന പാട്ടിനൊപ്പമാണ് കുഞ്ഞു ഷാരുക് ഡാന്‍സ് ചെയ്തത്. ദിരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു അബ്രാമിന്റെ ഡാന്‍സ്.

സ്വദേശ് സിനിമയുടെ 13-ാം വാര്‍ഷിക ദിനത്തിലായിരുന്നു അബ്രാമിന്റെ ഡാന്‍സ് എന്നതും ശ്രദ്ധേയമായി. മകന്റെ ഡാന്‍സ് കാണാന്‍ എത്തിയ ഷാരൂഖിന് ഇത് ഇരട്ടി മധുരമായി. അച്ഛനായി അബ്രാം ഒരുക്കിയ സ്‌പെഷ്യല്‍ ഗിഫ്റ്റായിരുന്നു ഇത്. സ്റ്റേജില്‍ അബ്രാം ഡാന്‍സ് ചെയ്യുമ്പോള്‍ പ്രോത്സാഹനമേകി ഷാരൂഖിനൊപ്പം മകള്‍ സുഹാനയും സദസ്സിലുണ്ടായിരുന്നു. കുഞ്ഞനിയന്റെ പെര്‍ഫോമന്‍സ് കണ്ട സന്തോഷത്തില്‍ സുഹാനയും ചുവടുകള്‍വെച്ചു.

അബ്രാമിന്റെ ഡാന്‍സിനു പുറമേ അഭിഷേക്- ഐശ്വശര്യ താരദമ്പതികളുടെ മകള്‍ ആരാധ്യയും ഡാന്‍സുമായി വേദിയിലെത്തിയിരുന്നു. മകളുടെ ചുവടുകള്‍ക്ക് പ്രോത്സാഹനമേകാന്‍ താരദമ്പതികളും എത്തിയിരുന്നു.

https://twitter.com/TasnimaKTastic/status/942063384702337025